Saturday, December 3, 2011

അച്ചന്റ്റെ വീട്

വീട് എത്താറാകുമ്പോള്‍ മുഴുവന്‍ വളവുകള്‍ ആണ്, ഒടുവിലത്തെ വളവു തിരിയുമ്പോള്‍ , ദൂരെ നിന്നു അമ്പലപ്പറമ്പിലേക്കുള്ള പടികള്‍ കാണാം.. , അങ്ങേ അറ്റത് അമ്പലവും ! മനസ്സില്‍ ആയിരം മുല്ല പൂകള്‍ വിരിഞ്ഞ സുഗന്ധം ആണ് അപ്പൊ . അമബല മതിലിന്ടെ ഇപ്പുറത് വഴിയും പിന്നെ എന്റെ വീടും. വീട് കണ്ടപ്പോള്‍ ചങ്ക് ഒന്ന് പിടഞ്ഞു, മുകള്ളിലെ വാട്ടര്‍ ടാങ്ക് ഇടിഞ്ഞു അടുകള്ളയിലോട്ടു ഇരുര്നിര്കുന്നു . ഒഴിഞ്ഞു കിടകുനത് അല്ലെ, ഇനി എന്ധിനു ഇങ്ങനെ ഒരു അസ്ഥിത്വം എന്ന് കരുതി കാണും .

കുട്ടികാലത് എലാ വേനല്‍ അവധിക് വരുമ്പോളും രണ്ടു കയ്യും നീട്ടി മാറോട് ചേര്‍ത്തത് ഈ നാല് ചുവരുകള്‍ ആണ്. എനിക്ക് എന്നും ഒരുപാട് സ്നേഹം ആണ് ഈ വീടിനോട് . അച്ഛന്‍ വള്ളരന്ന വീട് ,അച്ഛന്റെ കാല്‍ പാടുകള്‍ വീണിട്ട് ഉള്ള വീട് . എന്നെ കാളും കൂടുതല്‍ അച്ഹനെ കണ്ടിട്ട് ഉള്ള വീട്. ആ വഴി ചിന്ത പോയാല്‍ പിന്നെ പിടിച്ചാ കിട്ടില്ല . എലാ അവധികും ഞാന്‍വരുമ്പോള്‍ അമ്പലത്തില്‍ പൂരം ആയിര്കും. പഞ്ചവാദ്യവും, ആനകളും, വെഞ്ചാമരവും, പിന്നെ കുറെ പെട്ടി കടകളും. വീട് ബന്ധുക്കളും നാട്ടുകാരും കൊണ്ട് നിറയും. രാത്രി കാലത്ത് തിണ്ണയില്‍ ബെഞ്ച്‌ ഇട്ടു, അതില്‍ കേറി നിന്ന്, അമ്പല പറമ്പില്‍ നടക്കുന്ന ബാല്ലയും പാട്ട് കച്ചേരിയും കണ്ടു ഉറങ്ങാതെ കഴിച്ച കൂട്ടിറ്റ് ഉണ്ട്. അതിനു ഇടക് ആരും അറിയാതെ പോയി, സ്വസ്ഥം ആയിട്ട് ഏതേലും മൂലക്ക് പായയില്‍ ചുരുണ്ട് കൂടി കിടക്കുന്ന ബാലേട്ടനെ ചെവിയില്‍ ഈര്കിലി കൊണ്ട് പതുകെ തോണ്ടി ഓടീട്ട് ഉണ്ട് .

സന്ധ്യ നേരത്ത് , മുറ്റത് നിനാല്‍ അമബലത്തിലെ വിള്ളകുകള്‍ തെള്ളിഞ്ഞു തിള്ളങ്ങുന്നത് കണ്ണിമ വെട്ടാതെ നോകി നിന്നിട്ട് ഉണ്ട്. ഇന്നും, എപ്പോഴും മനസിന്‌ , സമാധാനം ശാന്തിയും നെല്‍കുന്നു ആ ചിത്രം.ഇരുട്ട് ആകാറാകുമ്പോള്‍ അയല്‍പ്പക്കത്തെ അപ്പു ഏട്ടന്‍ വരും. അങ്ങേരു എന്ധോ കുരുതകേട്‌ ഒപ്പിച്ചു കുറച്ച ദിവസം സര്‍ക്കാര്‍ വിരുന്നില്‍ കഴിഞ്ഞിട്ട് ഉണ്ട്. അവിടെത്തെ ഗോതമ്പ് ഉണ്ടയുടെ സ്വാദും, ഇടിയുടെ ഗുണങ്ങള്‍ എലാം പറയുമ്പോള്‍ അനിയനും ഞാനും തിണ്ണയില്‍ ചിരിച്ചു തല കുത്തി മറഞ്ഞിട്ട് ഉണ്ട് . അങ്ങനെ എത്രെയോ ഓര്‍മ്മകള്‍ പാഞ്ഞു എത്തി.

ഇന്ന് ഈ വീട്ടില്‍ താമസകാര്‍ ഇല്ല , പഴയ കാല്പാടുകളുടെം , ചിരിയുടെം, നെടുവീര്പുകളുടെം, വിരിഞ്ഞും വിരിയാതെയും ആയ ഏറെ സ്വപ്നങ്ങളുടെ ദൃസ്സാക്ഷി ആയി, നിഷബ്ദായി, എന്റെ അച്ചന്റ്റെ വീട്.

11 comments:

  1. nannayittund smee...koode santhoshavum..aare kondum thodeekkathe,smeeyude malayalathil thanne ithu post cheythallo..athu thanne aanu vendathu..athaanu ithine poornamaakkunnathu...smeeyude achante veedaakkunnathu.. :)

    ReplyDelete
  2. maaru athu vaayicho...ivide editing cheyth varunne ullu...hehe
    ty kuttyyyyy

    ReplyDelete
  3. ini editing onnum vendanne..ingane vayikkana rasam..appozhalle avadhikalathu maathram nattil vararulla kutty aavooo :)...pinne saha bloggermarodu chodichu nokku...nte abhiprayam mathram kelkkenda :D

    ReplyDelete
  4. realy nostalgic and beaitifull smee chechi.. litteraly speaking kanninnu vellam vannu vayichappo!!.. good one.

    ReplyDelete
  5. നല്ല ഓര്‍മ്മകള്‍ , അതു പകര്‍ത്താനുള്ള നല്ല പരിശ്രമം!
    :)

    ReplyDelete
  6. നന്നായി .. കൂടെ ഞാനും കണ്ടു ആ കല്‍പ്പടവുകളും ഇടിഞ്ഞു വീഴുന്ന water tank ഉം ..
    തിണ്ണയിലെ ബെഞ്ചും ...
    ഇത് പോലൊരു വീട് ഉണ്ട് എന്റെ ഓര്‍മയിലും..

    smee try typing in gmail in malayalam font and then copy paste to blog
    മാരാര്‍ പറഞ്ഞതിനോട് എനിക്ക് പൂര്‍ണമായും യോജിപ്പില്ല ട്ടോ
    സ്മീയുടെ സ്വന്തം തെറ്റുകള്‍ എഴുത്തിനു ഭംഗി കൂട്ടും..
    എന്നാല്‍ ടൈപ്പിംഗ്‌ ന്റെ techinical error ഇല്ലാതിരിക്കുന്നതാണ് വായിക്കാന്‍ സുഖം
    ഓര്‍മചെപ്പുകള്‍ ഇനിയും തുറക്കുക.. അത് കണ്ടു വാ പൊളിയ്ക്കാന്‍ ഞാനും കൂടെ ഉണ്ട് :)

    ReplyDelete
  7. Maaru..spellings kore thiruthi, alel ith oru comedy show aayene :D
    Ty Dasan and Das :-)
    Thanks Pygma, will try that next time.

    ReplyDelete
  8. ഓര്‍മകള്‍ക്കെന്തു സുഗന്ധം
    എന്‍ ആത്മാവിന്‍ നഷ്ടസുഗന്ധം
    smeeeeeeeee....hugs...
    എഡിറ്റര്‍ ലീവില്‍ ആയതിന്റെ കുറവ് അറിയുന്നുണ്ട്.. എന്നാലും ഭംഗി ആയി എഴുതി..

    ReplyDelete
  9. Suma kuttyeeee......
    Ee editor maare kond thotu....ini no more leave!

    ReplyDelete
  10. മലയാളത്തിൽ എന്തെങ്കിലും എഴുതുന്നത് തന്നെ ഹൃദ്യം. :)

    ReplyDelete
  11. Kumaran sir, I am honoured, ee vazhi vannathinum,for taking time and effort to read this and leave a comment. Thank you so much.

    ReplyDelete