Thursday, November 3, 2011

വരുമോ?

നാളെ ഞാന്‍ പുറപ്പെടുന്നു, നാട്ടിലേക്കു, ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ ..വിവാഹം ആകുമ്പോള്‍ കണ്ടു മറന്നവര്‍ , മറക്കാത്തവര്‍ ഒക്കെ കാണുമല്ലോ ..ആ സന്തോഷം ഉണ്ട് മനസില്‍, പിന്നെ നിന്നെ ഒന്ന് കാണാന്‍ ഉള്ള മോഹവും, നേരിയ പ്രതീക്ഷയും ..

25 വര്‍ഷങ്ങള്‍ ആയി നാം തമ്മില്‍ കണ്ടിട്ട്, ഒരിക്കല്‍ മാത്രം ഈ ജന്മം തീരും മുന്‍പ് നിന്നെ ഒന്ന് കാണണം, നിന്റെ കണ്ണുകളില്‍ ആ ഓര്‍മ ഉണ്ടോ എന്നറിയണം.
ഞാന്‍ ഇത്രയും വര്‍ഷം എന്റെ ഹൃദയത്തിന്റെ ആഴങ്ങളില്‍ സൂക്ഷിച്ചു കൊണ്ട് നടക്കുന്ന ആ നറുമണം അത് നിന്നെയും തലോടുന്നുവോ എന്ന് എനിക്കറിയണം.

കളിയും ചിരിയും തമാശക്കും ഇടയ്ക്കു അന്ന് ഒരു സന്ധ്യാനേരത്ത്, നീ എന്റെ കൈ പിടിച്ചു മുഖത്തോട് അടുപ്പിക്കുമ്പോള്‍ എന്റെ കുപ്പി വള പൊട്ടി ചോര പൊടിഞ്ഞത് നീ അറിഞ്ഞില്ല ..ആ നേരത്ത് ഞാനും. എന്റെ പുറം കൈ കൊണ്ട് നീ നിന്റെ താടി തലോടുമ്പോള്‍ കുത്തി കേറുന്ന രോമങ്ങള്‍ അത് ഞാന്‍ അറിഞ്ഞു..പിന്നെ നിന്റെ ചുണ്ടിന്റെ സ്പര്‍ശവും. കൈ കുടഞ്ഞു ഓടി പോകുമ്പോള്‍ നിന്നെ വീണ്ടും ഒന്ന് കാണാന്‍ ഒരു ദീര്‍ഘ കാലത്തേ കാത്തിരിപ്പു വേണ്ടി വരുമെന്ന് തീരെ പ്രതീക്ഷിച്ചില്ല. നാo തമ്മില്‍ നിഷ്കളങ്കമായ ഒരു ചുംബനത്തിന്റെ ബന്ധം മാത്രം. എന്നില്‍ അത് ഒരു ദൃഡമായ കണ്ണി ആയി കിടന്നപ്പോള്‍ നിനക്ക് അത്, മറവിക്ക് പോലും അപ്പുറം , ഒരു ഇന്നലെ പോലും ഇല്ലാത്ത നിസ്സാര നിമിഷം മാത്രം ആയിരുന്നോ..


7 comments:

  1. Thanks Parvanam.

    THank you Suma kutty for typing out in malayalam for me....love you.

    ReplyDelete
  2. I know u love me that is y I do it for u..:P...nannayirikkunnu...ormakal ennilum unarunnuvo?????????...

    ReplyDelete
  3. മനോഹരമായി എഴുതിയിരിക്കുന്നു സ്മീ
    ദൃഡം ആയതൊന്നും കൊല്ലങ്ങള്‍ കൊണ്ട് തേഞ്ഞു പോകില്ല
    കാലം തെളിയിക്കും അതെല്ലാം ..
    വളരെ ഇഷ്ടായി ഈ എഴുത്തും സ്മീയുടെ മനസ്സും:)
    Love you

    ReplyDelete
  4. ഇതുവായിച്ചപ്പോള്‍.. പണ്ട് എഴുതിയ ചില വരികള്‍ ഓര്‍മ്മ വന്നു..
    ഇന്നതു വായിക്കുമ്പോള്‍..ചിരി വരുന്നു..
    .....

    നേര്‍ത്തു പോകുന്നൊരോര്‍മ്മതന്‍ തീരത്തും
    ആര്‍ത്തലക്കുന്ന തിരയാണു നിന്‍ മുഖം.
    ആര്‍ക്കു വേണ്ടി നാം കോര്‍ത്തതീ മാലകള്‍
    നേര്‍ക്കുനേരെ നിന്നണിയുവാനല്ലെങ്കില്‍...

    അമ്പലത്തിലന്നു ചന്ദനം വാങ്ങുമ്പോള്‍
    വെമ്പലോടെ നീ തിരഞ്ഞതീ എന്നെയൊ
    ചെമ്പകപ്പൂക്കള്‍ കൊരുത്തിട്ട മുടിയില്‍ ഞാന്‍
    ഇമ്പമോടെ തേടിയതെന്താണെന്നും..

    കൂട്ടുകാരി നിനക്കു കാവലായെപ്പോളും
    വീട്ടുകാരുണ്ടായിരുന്നെങ്കിലുമപ്പോളും..
    ചാട്ടുളി പോലുള്ള നോട്ടങ്ങള്‍ കൊണ്ടെന്നെ
    പാട്ടുപാടി നടത്തിച്ചു നീ എപ്പോളും...


    പ്രാസം ഒപ്പിക്കാനുള്ള ശ്രമത്തിനിടക്കു..കവിത
    പടിയിറങ്ങി പോയത് അന്നറിഞില്ല്... അപകടം ഒന്നും ഉണ്ടായില്ല..കാരണം..ഇതാരും വായിച്ചിട്ടില്ല..
    പക്ഷെ ആ വരികള്‍ ഇന്നും ഓര്‍മ്മയില്‍ നില്‍ക്കുന്നു..തീവ്രമായ അനുഭവങ്ങളായതു കൊണ്ടാകാം...

    25 വര്‍ഷങ്ങള്‍ക്കിപ്പുറവും...
    ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം! (ആ "മറ്റേ" ആള്‍ക്കും)

    ReplyDelete
  5. Ty Pygma, you made me feel nice about myself, thanks a lot dear, means a lot to me.

    Paravnam..madhuramaaya kavita, ty for posting it here:-)
    undayrikenam ennu vicharikaam..chila nerath verum oru mithya aayirno ennu thoni pokaar und, athonnu maari kittana..alaathe vere oru udeshavum illa.

    ReplyDelete