വെറുതെ ഇരിക്കുമ്പോ ഓര്‍ക്കും, വീണ്ടും ഒരിക്കല്‍ കുട്ടിക്കാലത്തേക്ക് മടങ്ങാന്‍ കഴിഞ്ഞെങ്കില്‍......... ഒരിക്കല്‍ മാത്രം !അന്നൊക്കെ സന്ധ്യകള്‍ക്ക് എന്തൊരു വാചാലതയായിരുന്നു!!!!!!!! എത്ര പറഞ്ഞാലും തീരാത്ത കഥകള്‍ സഖിമാരോടു പങ്കുവയ്ക്കുമ്പോള്‍ എന്തൊരു തിടുക്കമായിരുന്നു!!!!!!, പെട്ടെന്നുപെട്ടെന്നു പറയണം ഇനിയും........ എത്ര കലപില കൂട്ടിയാലും പിന്നെ ഓര്‍ക്കുമ്പോള്‍ പറയാന്‍ എന്തു മാത്രം ബാക്കി.......... . കിലുക്കാംപെട്ടികള്‍ ആയിരുന്നു ഞങ്ങള്‍ .
ഇന്ന് കഥകളെല്ലാം ഉള്ളില്‍ കിടന്നു പിടയുന്നു.
ഒന്നു പുറത്തേക്ക് വരാന്‍ ദാഹിച്ച് .
കഥ പറയാനും , കേള്‍ക്കാനും ആരും ഇല്ല .
കളിക്കൂട്ടുകാരികള്‍ എല്ലാം ദൂരെ ..ദൂരെ ...
എന്നും നന്ദിയെ ഉള്ളൂ എല്ലാവരോടും ..........സൃഷ്ടാവിനോടും , മാതാവിനോടും , സ്വന്തം ജീവിതത്തിലേയ്ക്ക് ക്ഷണിച്ച ജീവിത പങ്കാളിയോടും .
എല്ലാവരും മനസ്സ് തുറന്നു സ്നേഹിച്ചു, അര്‍ഹിക്കുന്നതിനെക്കാളും കൂടുതല്‍ സ്നേഹം നല്‍കി .
പിന്നെയും എന്തിനാണീ മനസ്സ് വിതുമ്പുന്നത്?
എന്തിനൊക്കെയോ ഉള്ളില്‍ കിടന്നു തുള്ളിത്തുളുമ്പുന്നത് ?
എവിടെയൊക്കെയോ ശൂന്യതകള്‍ പെരുകുന്നത്?
ജീവിതത്തിന്റെ ഓരോ വേഷങ്ങളും ഭംഗിയായി അവതരിപ്പിക്കാനുള്ള ബദ്ധപ്പാടില്‍ ഒഴിവാക്കപ്പെട്ടത് ഞാന്‍ എന്നാ കഥാപാത്രം തന്നെ!!!
ചിലപ്പോള്‍ നമ്മുടെ എല്ലാവരുടെയും കഥ ഇത് തന്നെയാവും.
ഇനി ഉള്ള കാലം ഒരു ആത്മാന്വേഷനമാകാം , സ്വന്തം സ്വത്വം തേടിയുള്ള യാത്രയാകാം.....നന്മകള്‍ മാത്രം പ്രതീക്ഷിച്ചു കൊണ്ട് ....
സുഖം
സ്വസ്ഥം
Subscribe to:
Post Comments (Atom)
very touching.. from ur heart.. from the hearts of many women..
ReplyDeletegreat job smee
ഫോണ്ട് കളര്‍ അല്പം ബുദ്ധിമുട്ടുണ്ടാക്കുന്നു...വായിച്ചെടുക്കാന്‍....കഥ പറയാന്‍ ആരെങ്കിലും ഒക്കെ കാണുമായിരിക്കും...കേള്‍ക്കാന്‍ സമയം ഉണ്ടാവാതെ പോവുന്നത് നമുക്കാണ്...
ReplyDeleteഭാവുകങ്ങള്‍...സ്മീ...
Thanks Pygma, Badre.
ReplyDeleteA special thanks to my very special editor ..thanks bro!
Badre, njan orupad try cheythu font color mataan, saadich ila, manglishil ninnum malayalthilek Nithin aanu type cheyth thannathu, i just copy pasted it here, athondaayirkum color maraathe. So sorry about tht. Thanks for your patience :)
ReplyDelete?????
ReplyDeleteWhat am I supposed to make of this?
Please explain!!
Skip this one Ani...hehe
ReplyDelete